city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാണത്തൂര്‍- കാണിയൂര്‍ പാത സുള്ള്യയില്‍ സര്‍വകക്ഷി യോഗം വിളിക്കും: പി കരുണാകരന്‍

പാണത്തൂര്‍- കാണിയൂര്‍ പാത സുള്ള്യയില്‍ സര്‍വകക്ഷി യോഗം വിളിക്കും: പി കരുണാകരന്‍
കാഞ്ഞങ്ങാട്: കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട്- പാണത്തൂര്‍ പാതയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ പാത കാണിയൂര്‍ വരെ എത്തിക്കുന്നതിനുള്ള ജനകീയ സമ്മര്‍ദം ഉയര്‍ത്തുന്നതിന് സുള്ള്യയില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ദിഷ്ട പാതയുടെ ഗുണഭോക്താക്കളാകുന്ന മണ്ഡലത്തിലെ എംപി, എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി നേതാക്കള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പങ്കെടുപ്പിക്കും.

കാഞ്ഞങ്ങാട്- പാണത്തൂര്‍ പാത സര്‍വെ പൂര്‍ത്തിയാക്കി പ്ലാനിങ് കമീഷന് വിട്ട സാഹചര്യത്തിലാണ് രണ്ടാംഘട്ടത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. കര്‍ണാടക മുഖ്യമന്ത്രി, റെയില്‍വേ സഹമന്ത്രി മുനിയപ്പ, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. റെയില്‍വേ ബജറ്റില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തിന് ഏറെ ഗുണകരമായ നേട്ടങ്ങള്‍ ലഭ്യമായി. സംസ്ഥാനത്ത് അനുവദിച്ച എട്ട് ആദര്‍ശ് സ്‌റ്റേഷനുകളില്‍ ആറെണ്ണം കാസര്‍കോട് മണ്ഡലത്തിലാണ്. ആദര്‍ശ് സ്‌റ്റേഷനുകളാകുന്നതോടെ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ്, പ്ലാറ്റ്‌ഫോം തുടങ്ങി ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കാനാവശ്യമായ നടപടികളുണ്ടാകും. ഓരോ സ്‌റ്റേഷനിലും ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.

പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കുമ്പോള്‍ ആദര്‍ശ് സ്‌റ്റേഷനുകള്‍ക്ക് പരിഗണന ലഭിക്കും. കെല്‍-ഭെല്‍ സംയോജിപ്പിച്ച് ജോയിന്റ് വെഞ്ച്വര്‍ കമ്പനി രൂപീകരിച്ച സാഹചര്യത്തില്‍ ഭെല്ലിന്റെ എല്ലാ യൂണിറ്റുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കാസര്‍കോട് ഭെല്ലിലേക്ക് ലഭിക്കാനുള്ള തീരുമാനം വകുപ്പുമന്ത്രി പ്രഫുല്‍പട്ടേലുമായി ചര്‍ച്ച ചെയ്തുണ്ടാക്കിയതായി എംപി അറിയിച്ചു. മടിക്കൈ മോഡല്‍ കോളേജിന് കെട്ടിടം നിര്‍മിക്കുന്നതിന് 2.67 കോടി രൂപയുടെ അനുമതി ലഭിച്ചു. ഇതില്‍ 1.3 കോടി രൂപ അഡ്വാന്‍സായി ലഭ്യമാക്കാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം ക്യാമ്പസുമായി ബന്ധപ്പെട്ട് പുതിയ കേന്ദ്രീയ വിദ്യാലയം കൂടി അനുവദിപ്പിക്കാനുള്ള ഇടപെടലുകള്‍ നടക്കുകയാണ്. കാഞ്ഞങ്ങാട്ടെ കേന്ദ്രീയ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം കൈമാറ്റം ചെയ്യാനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നബാര്‍ഡ് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി പ്രകാരം ജില്ലയിലെ 11 പഞ്ചായത്തുകളിലായി 145 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പാര്‍ലമെന്റ് സമിതി ചെയര്‍മാന്‍ കൂടിയായ പി കരുണാകരന്‍ എംപി പറഞ്ഞു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക.

സ്‌കൂളുകള്‍ക്കാവശ്യമായ കെട്ടിടം, അങ്കണവാടികള്‍, ശുദ്ധജല വിതരണ പദ്ധതികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ ചെയര്‍മാനായ മോണിറ്ററിങ് സമിതി നേതൃത്വം നല്‍കും. ഒന്നാംഘട്ടത്തില്‍ 117 പ്രോജക്ടുകളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. രണ്ടാംഘട്ടത്തില്‍ വിശദമായ പഠന പദ്ധതികളുള്‍െപ്പടെ 145 കോടി രൂപയുടെ പദ്ധതികള്‍ രണ്ട് വര്‍ഷത്തിനകം എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളില്‍ നടപ്പാക്കും. ശരാശരി പത്തുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഓരോ പഞ്ചായത്തിലും നടപ്പാക്കുക. ഭോപ്പാല്‍ മോഡലില്‍ 15 കോടി രൂപയുടെ റീഹാബിലിറ്റേഷന്‍ സെന്ററും ഇതിലുള്‍പ്പെടും.

നബാര്‍ഡിന്റെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചിത ശതമാനം മാര്‍ജിന്‍ മണി നല്‍കണമെന്ന വ്യവസ്ഥ ഉദാരമാക്കി 15 കോടി രൂപയായി ചുരുക്കുന്നതിന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ പദ്ധതിയിലൂടെ കഴിയും. ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി വികസനപ്രവര്‍ത്തനങ്ങള്‍ നടക്കും. എംപി പറഞ്ഞു.

Keywords: P.Karunakaran-MP, Press meet, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia