city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആത്മീയ ഗുരു ആലമ്പാടി ഉസ്താദിന് ആയിരങ്ങളുടെ യാത്രാമൊഴി

കാഞ്ഞങ്ങാട്: അന്തരിച്ച പ്രമുഖ പണ്ഡിതനും സൂഫിവര്യനും പുത്തിഗെ മുഹിമ്മാത്ത് ശരീഅത്ത് കോളജ് സദര്‍ മുദരീസുമായിരുന്ന ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസലിയാരുടെ മൃതദേഹം കാഞ്ഞങ്ങാട് പഴയ കടപ്പുറം ജുമാ മസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. അന്ത്യ കര്‍മങ്ങള്‍ക്കും മയ്യിത്ത് നിസ്‌കാരത്തിനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു  ആറു പതിറ്റാണ്ടിലേറെ കാസര്‍കോടിന്റെയും പരിസരങ്ങളുടെ ആത്മീയ നിറ സാന്നിദ്ധ്യമായിരുന്ന ആലമ്പാടി ഉസ്താദിന്റെ അന്ത്യം സംഭവിച്ചത്. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉസ്താദിനെ വെളളിയാഴ്ച പുലര്‍ച്ചെ നില ഗുരുതരമായതിനെത്തുടര്‍ന്ന് പരിയാരത്തേക്ക് കൊണ്ട് പോവുകയായിരുന്നു.
ആത്മീയ ഗുരു ആലമ്പാടി ഉസ്താദിന് ആയിരങ്ങളുടെ യാത്രാമൊഴി

പഴയ കടപ്പുറത്തെ സ്വവസതിയിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കു പുറമെ മുഹിമ്മാത്ത് ട്രഷറര്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മകന്‍ അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വീടിനു സമീപം പന്തലില്‍ പല തവണകളായി മയ്യിത്ത് നിസ്‌കാരങ്ങള്‍ നടന്നു.

ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച എ.എം അബ്ദുല്ല മുസ്ലിയാര്‍ കാസര്‍കോട് ആലമ്പാടിയില്‍ നാല് പതിറ്റാണ്ടിലേറെ നീണ്ട മുദരിസ് സേവനമാണ് ആലമ്പാടി ഉസ്താദ് എന്ന എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. നാല് വര്‍ഷം മുമ്പ് മുഹിമ്മാത്തില്‍ പ്രധാന ഉസ്താദായി സേവനം തുടങ്ങുകയായിരുന്നു.

സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, നെല്ലിക്കുന്ന് മുദരിസ് ബെള്ളാര അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മുഹിമ്മാത്ത് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മാഹിന്‍ മുസ്ലിയാര്‍, കെ.എച്ച് അഹ്മദ് ഫൈസി, ആലമ്പാടി അബ്ദുസ്സലാം ദാരിമി തുടങ്ങിയവര്‍ ശിഷ്യന്മാരാണ്.

സംഘടനാ നേതൃ രംഗത്ത് ആദ്യ കാലത്ത് ഇറങ്ങി പ്രവര്‍ത്തിച്ചില്ലെങ്കിലും സമസ്തയുടെ മുന്നേറ്റങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു. സമസ്ത ജില്ലാ ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

ആത്മീയ ഗുരു ആലമ്പാടി ഉസ്താദിന് ആയിരങ്ങളുടെ യാത്രാമൊഴി

പള്ളി പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ പ്രസംഗിച്ചു.

ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്‍, വി.പി.എം വില്ല്യാപ്പള്ളി, സയ്യിദ് ഹസന്‍ അബ്ദുല്ലാ തങ്ങള്‍, സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ പള്ളിക്കര, സയ്യിദ് മുഹമ്മദ് സഖാഫി ആദൂര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സി.ടി.എം പൂക്കോയ തങ്ങള്‍, ആദൂര്‍ പൂക്കുഞ്ഞി തങ്ങള്‍, മൊഗ്രാല്‍ മുഹമ്മദ് മദനി തങ്ങള്‍, യഹയല്‍ ബുഖാരി തങ്ങള്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, അശ്‌റഫ് അശ്ഫി, എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പട്ടുവം കെ.പി അബൂബക്കര്‍ മുസിലയാര്‍, യു.വി ഉസ്മാന്‍ മുസ്ലിയാര്‍, എന്‍.എം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ചെമ്പരിക്ക, കെ.പി.എസ് ജമലുല്ലൈലി, യു.പി.എസ് തങ്ങള്‍ അര്‍ളടുക്ക, ത്വയ്യിബുല്‍ ബുഖാരി മുജമ്മഅ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബെള്ളിപ്പാടി അബ്ദുല്ല മുസിലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.എച്ച് അബൂബക്കര്‍ മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, ബശീര്‍ പുളിക്കൂര്‍, ഇ.കെ.കെ പടന്നക്കാട്, ബശീര്‍ ബെള്ളിക്കോത്ത്, സി.അബ്ദുല്ല ഹാജി ചിത്താരി, പി.ബി അഹ്മദ്, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ ബുഖാരി ഉള്ളാള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ്, ജില്ലാ എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികളും അനുശോചിച്ചു.

Keywords: Alampady Usthad, Obituray, burial, Kanhangad, Malayalam News, Kerala, Kasaragod, Old beach, Muhimmath, Saadiya, Kanthapuram, M.A Abdul Khader Musliyar, Ullal Thangal, Bekal Ibrahim Musliyar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia