അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും
Jul 26, 2012, 10:48 IST
കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഹഡ്‌കോയില്‍നിന്നും ലഭിക്കുന്ന അഞ്ചുകോടി രൂപ വായ്പയുടെ വാര്‍ഷിക ഗഡുവായ 56.60 ലക്ഷം രൂപ പദ്ധതി വിഹിതത്തില്‍നിന്ന് ഓരോ വര്‍ഷവും ഈടാക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് അപേക്ഷ നല്‍കുവാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ലോണ്‍ തുകയുടെ ഗഡുക്കള്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 28 ന് മുമ്പ് പദ്ധതി വിഹിതത്തില്‍നിന്ന് അടക്കമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കത്തെഴുതാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
മത്സ്യമാര്‍ക്കറ്റിലെ ബയോ ഗ്യാസ് പ്ലാന്റുകള്‍ ഓഗസ്റ്റ് 15 നകം പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ നിര്‍മ്മാണ ഏജന്‍സിയായ കേരള ആഗ്രോ ഇന്‍ഡസ്ട്രിയില്‍ കോര്‍പ്പറേഷനെതിരെ നിയമ നടപടി സ്വീകരിക്കുവാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മത്സ്യമാര്‍ക്കറ്റില്‍ തെര്‍മോകോള്‍, പ്ലാസ്റ്റിക്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അഡ്വ. എന്‍.എ. ഖാലിദ്, റംസാന്‍ ആറങ്ങാടി, ടി.അബൂബക്കര്‍ ഹാജി, ഹസൈനാര്‍ കല്ലൂരാവി ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: A lamipally, Bus stand, Kanhangad, Kasaragod