ഇരിട്ടിയില്‍ പിടിയിലായ പ്രതിയെ കാഞ്ഞങ്ങാട്ട് തെളിവെടുപ്പിന് കൊണ്ടുവന്നു
Apr 10, 2012, 15:11 IST
കാഞ്ഞങ്ങാട്: ഇരിട്ടിയില്‍ പിടിയിലായ കാഞ്ഞങ്ങാട്ടെ കവര്‍ച്ചാകേസിലെ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കൊണ്ടുവന്നു. കണ്ണൂര്‍ ആലക്കോട് തെക്കെ മുറിയിലെ തങ്കച്ചനെയാണ് (32) ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്ഐ എം.ടി.മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കടയിലേക്ക് കൊണ്ടുവന്നത്.
പുതിയകോട്ടയിലെ വരദ് ഗോപാല്‍ സിഗരറ്റ് കട കുത്തി തുറന്ന് എട്ട് ബണ്ടല്‍ സിഗരറ്റ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ തങ്കച്ചനെ കവര്‍ച്ചാ ശ്രമത്തിനിടെ ഇരിട്ടി പോലീസ് പിടികൂടുകയായിരുന്നു. റിമാന്റിലായ തങ്കച്ചനെ പുതിയ കോട്ടയിലെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റഡിയില്‍ കിട്ടുന്നതിന് ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ കസ്റിഡിയില്‍ കിട്ടിയത്.
പുതിയകോട്ടയിലെ കടയില്‍ കവര്‍ന്ന 8 ബണ്ടല്‍ സിഗരറ്റില്‍ 6 ബണ്ടല്‍ തളിപ്പറമ്പിലെ കടയില്‍ വിറ്റതായി തങ്കച്ചന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇരിട്ടിയിലേക്ക് തിരിച്ചുകൊണ്ടുപോകും.
Keywords: Cigarette robbery case, Kanhangad, Kasaragod