യാദവറാലി; ജില്ലയില്‍ നിന്ന് 1500 പേര്
Dec 24, 2011, 07:30 IST
കാഞ്ഞങ്ങാട്: അഖില കേരള യാദവസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുതുവത്സരദിനത്തില്‍ നടക്കുന്ന റാലിയില്‍ ജില്ലയില്‍ നിന്നും പതിനായിരം അംഗങ്ങള്‍ അണിചേരും. സ്വാതന്ത്രലബ്ധിക്ക് ശേഷം മാറിമാറി വന്ന അധികാരികള്‍ അസംഘടിതരെ അവഗണിക്കുന്നതിന്റെ തുടര്‍ച്ചയായാണ് പിന്നോക്കവിഭാഗത്തില്‍പ്പെട്ട തങ്ങളെ അവഗണിക്കുന്നതെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. കക്ഷിരാഷ്ട്രീയം മറന്ന് സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ മറികടക്കാന്‍ സര്‍ക്കാറില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ നീക്കങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന്റെ ആദ്യചുവടായി റാലിയെ മാറ്റിയെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
കെ.എം.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. സത്യനാരായണ ബദിയഡുക്ക, വളപ്പില്‍ ഗോപി, പട്ടുവക്കാരന്‍ പ്രകാശന്, ബി.ശ്രീധരന് ഏത്തടുക്ക, കെ.പി.ബാബു, എം.രോഹിണി, മക്കാക്കോടന്‍ വോലായുധന്‍, മനുകാനക്കോട്, മക്കാക്കോടന്‍ കൃഷ്ണന്, ബാബു കുന്നത്ത്, വയലപ്രം നാരായണന് എന്നിവര്‍ സംസാരിച്ചു. മോഹനന് പുലിക്കോടന് സ്വാഗതവും ശിവപ്രസാദ് കാടാര് നന്ദിയും പറഞ്ഞു.
Keywords: Yadava-sabha, rally, Kanhangad, Kasaragod