അജാനൂര്‍ പഞ്ചായത്ത് ഓഫീസ് അക്രമം: പോലീസ് അനാസ്ഥയെന്ന് ഭരണ സമിതി
Aug 12, 2012, 12:56 IST
അജാനൂര്‍: ഗ്രാമപഞ്ചായത്ത് കെട്ടിടം അക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് ഭരണ സമിതി ഐക്യ കണ്‌ഠേന പ്രതിഷേധിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഒരു ദിനപത്രത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണിന്റെ റൂം മാത്രം തകര്‍ത്തുവെന്ന രീതിയില്‍ വാര്‍ത്ത വന്നത് ശരിയല്ലെന്ന് യോഗം അറിയിച്ചു.
അജാനൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എസ്.ടി. വനിതാ മെമ്പറെ വീട് കയറി അക്രമിച്ച സംഭവം അപലപനീയമാണ്. പഞ്ചായത്തിനും പഞ്ചായത്ത് അംഗത്തിനുമെതിരെ നടന്ന അക്രമത്തിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നതായും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടര്‍, വകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുവാനും യോഗത്തില്‍ തീരുമാനമായി.
Keywords: Ajanur, Police, Kasargod, Kanhangad, UDF, CPM, BJP