city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ ടൂറിസം പരിധിയിലായിട്ടും കോട്ടിക്കുളം സ്‌റ്റേഷന്‍ വികസനത്തിനു പുറത്ത്

കാസര്‍കോട്: (www.kasargodvartha.com 26.12.2014) കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്കു സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ വികസന ആക്ഷന്‍ കമ്മിറ്റി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനു നിവേദനം നല്‍കി. 50 വര്‍ഷത്തിലേറെ പഴക്കമുള്ള റെയില്‍വേ സ്‌റ്റേഷന്‍ നിരവധി പരാധീനതകളാല്‍ വലയുകയാണ്. മൂന്നു ജോഡി ട്രെയിനുകള്‍ക്കു മാത്രമാണ് ഇവിടെ സ്‌റ്റോപ്പുള്ളത്. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും ഇതിലൂടെ പറന്നുപോകുമ്പോള്‍ യാത്രക്കാര്‍ക്കു നോക്കി നില്‍ക്കാനേ സാധിക്കുന്നുള്ളൂ.

ഇവിടുത്തെ റെയില്‍വേ ഗേറ്റ് 24 മണിക്കൂറില്‍ 20 മണിക്കൂറും അടച്ചിടേണ്ടി വരുന്നു. ഉദുമ, പാലക്കുന്ന് പ്രദേശങ്ങളിലെ ഭൂരിഭാഗം യാത്രക്കാര്‍ക്കും പല ട്രെയിനുകള്‍ക്കും സ്‌റ്റോപ്പില്ലാത്തതിനാല്‍ യാത്രാസൗകര്യം അന്യമാവുന്നു. ആവശ്യങ്ങളും പ്രയാസങ്ങളും വ്യക്തമാക്കുന്ന നിവേദനം ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബി.ടി. ജയറാം റെയില്‍വേ അധികൃതര്‍ക്കും അയച്ചു.

മൂന്നു ജോഡി ട്രെയിനുകള്‍ക്കു മാത്രമേ കോട്ടിക്കുളത്തു സ്‌റ്റോപ്പുള്ളൂവെങ്കിലും 18 ലക്ഷത്തോളം രൂപ പ്രതിമാസ വരുമാനമുണ്ട്. എന്നാല്‍ 11 ജോഡി ട്രെയിനുകള്‍ക്കു സ്‌റ്റോപ്പുള്ള കണ്ണപുരത്തിനു പതിനാലരലക്ഷം രൂപയാണ് മാസ വരുമാനം. 50 ജോഡി വണ്ടികള്‍ കോട്ടിക്കുളത്തു കൂടി കടന്നു പോകുന്നുണ്ട്. റോഡ്, ടൗണ്‍ സൗകര്യങ്ങള്‍ കൂടുതലുള്ള കോട്ടിക്കുളത്തു ട്രെയിനിറങ്ങി വിദ്യാനഗറിലെ കലക്ടറേറ്റിലേക്കും മറ്റും ബസില്‍ ജോലിക്കെത്തുന്ന എത്രയോ ഉദ്യോഗസ്ഥരുണ്ട്. കാസര്‍കോട്ടു ചെന്നു അവിടെ നിന്നു വിദ്യാനഗറിലെത്താനുള്ള ബുദ്ധിമുട്ടും സമയനഷ്ടവും കണക്കാക്കിയാണത്. അതു കൊണ്ടു തന്നെ ഒരു പ്രധാനപ്പെട്ട സ്‌റ്റേഷനാണിത്.

ബേക്കല്‍ ടൂറിസ പ്രദേശത്തെ സ്‌റ്റേഷനെന്ന പ്രത്യേകതയും കോട്ടിക്കുളത്തിനുണ്ട്.  കോട്ടിക്കുളം കണിയൂര്‍ റെയില്‍പാതയ്ക്കു സര്‍വ്വെ നടത്തിയെങ്കിലും അതിനെ അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സ്‌റ്റേഷന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരരംഗത്തിറങ്ങുമെന്നു കണ്‍വീനര്‍ ബി.ടി. ജയറാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബേക്കല്‍ ടൂറിസം പരിധിയിലായിട്ടും കോട്ടിക്കുളം സ്‌റ്റേഷന്‍ വികസനത്തിനു പുറത്ത്

Keywords : Kasaragod, Kerala, Kottikulam, Railway station, Train, Development project, Bekal, Kanhangad, Stop. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia