200 വാഹന ഉടമകള്‍ക്കെതിരെ ശിക്ഷാ നടപടി; പരിശോധന ഇനിയും കര്‍ശനമാക്കും
Feb 14, 2013, 18:13 IST
File photo |
നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ 14 വാഹനങ്ങളും ലൈസന്‍സില്ലാതെ വാഹനമോടിച്ച 12 കേസുകളും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 12 കേസുകളും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ച നിരവധി കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സര്‍വീസ് റദ്ദ് ചെയ്ത് സ്പെഷല്‍ പെര്‍മിറ്റില്ലാതെ കല്യാണ ട്രിപ്പെടുത്ത ഒരു സ്വകാര്യ ബസിനെതിരെയും നടപടയെടുത്തു.
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ടി.എല്‍ദോയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.ജെ.തങ്കച്ചന്,ഷോയ് വര്‍ഗീസ്, വി.ടി.മധു, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പ്രസാദ്, റെജി കുര്യാക്കോസ്, രതീഷ്, ബാലകൃഷ്ണന്, കൃഷ്ണകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും റോഡു പരിശോധന കര്‍ശനമാക്കുമെന്നും റോഡ് സുരക്ഷയ്ക്കായി എല്ലാ വാഹന ഉപയോക്താക്കളും ശ്രദ്ധാപൂര്‍വം വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Keywords: Vehicle, Checking, RTO, Kasaragod, Kanhangad, Fine, Continue, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News