കരിന്തളം പെണ്‍വാണിഭ കേസ്: സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു
Feb 25, 2012, 16:37 IST
കാഞ്ഞങ്ങാട്: വിചാരണ വേളയില്‍ അന്വേഷണ സംഘത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കരിന്തളം പെണ്‍വാണിഭ കേസില്‍ സ്ത്രീ ഉള്‍പ്പെടെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. കരിന്തളം ചേനറ്റയിലെ രാജപ്പന്(56), കാര്‍ഡ്രൈവറും പരപ്പച്ചാല്‍ കുറുഞ്ചേരിയിലെ വര്‍ഗ്ഗീസിന്റെ മകനുമായ സാജന് കെ.വര്‍ഗ്ഗീസ് (48), കുറുഞ്ചേരിയിലെ കുഞ്ഞിരാമന്റെ മകന് കെ.രാമകൃഷ്ണന് (48), ബാര സ്വദശിനിയായ സുലോചന (50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (2) കോടതി വെറുതെ വിട്ടത്.
2010 ജൂലൈ 18 രാത്രിയാണ് കരിന്തളം ചേനറ്റയിലെ രാജപ്പന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് അന്നത്തെ നീലേശ്വരം സിഐ എം.പി.വിനോദിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. സുലോചന ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പന്റെ വീട്ടില്‍ പെണ്‍വാണിഭം നടന്നുവെന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
Keywords: Sex scandal, case, Kanhangad, Kasaragod