വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പാസ് പോര്‍ട്ട്; യുവാവ് കോടതിയില്‍ കീഴടങ്ങി
Feb 8, 2012, 15:44 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ പേരില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പാസ് പോര്‍ട്ട് സമ്പാദിച്ച കേസില്‍ പ്രതിയായ യുവാവ് കോടതിയില്‍ കീഴടങ്ങി.
വെള്ളരിക്കുണ്ട് വയലും കരയിലെ വിജയന്റെ മകന്‍ ശരത്ത് (22) ആണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ശരത്തിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ശരത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച ശേഷം 2011 ജൂലായ് 29ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു.
ഈ അപേക്ഷ പാസ് പോര്‍ട്ട് ഓഫീസില്‍ പരിശോധിച്ചപ്പോള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് വ്യക്തമായി. ഇതെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി.മധുസൂദനന്‍ കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ശരത്തിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ശരത്ത് ഒളിവില്‍ പോകുകയായിരുന്നു. ശരത്തിന്റെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന സ്ഥലം ദീപാനേഴ്‌സിംഗ് ഹോം ആണെന്നും മാതാപിതാക്കള്‍ വിജയനും ദേവകിയുമാണെന്നും ജനനതീയതി 18.5.1990 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശരത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് കോടതിയില്‍ കീഴടങ്ങിയത്.

Keywords: kasaragod, Kanhangad, Youth, court, Passport,