ചാരായവുമായി പിടിക്കപ്പെട്ട സ്ത്രീ റിമാന്‍ഡില്‍
Sep 5, 2012, 21:21 IST
കാഞ്ഞങ്ങാട്: രണ്ട് ചാരായ കേസുകളില്‍ പ്രതിയായ സ്ത്രീയെ കോടതി
റിമാന്‍ഡ് ചെയ്തു. കരിന്തളം കുമ്പളപ്പള്ളിയിലെ തടത്തില്‍ കണ്ണന്റെ ഭാര്യ കാടംമൂല കല്യാണിയെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
2011 ജൂണ്‍ 17 ന് വൈകുന്നേരം കുമ്പളപ്പള്ളി ഉമിച്ചി റോഡരികിലൂടെ അഞ്ച് ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ നാല് ലിറ്റര്‍ ചാരായവുമായി നടന്നു പോവുകയായിരുന്ന കല്യാണി എക്‌സൈസിനെ കണ്ടപ്പോള്‍ കന്നാസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കല്യാണിക്കെതിരെ എക്‌സൈസ് കേസെടുത്തു. മറ്റൊരു ചാരായ കേസിലും കല്യാണി പ്രതിയാണ്. രണ്ട് കേസുകളിലുമായാണ് കല്യാണിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

Keywords: A rak, Women, Remand, Kanhangad, Kasaragod.