വിവാഹ തട്ടിപ്പ് വീരന്‍ പോലീസ് വലയില്‍
May 5, 2012, 12:54 IST
കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പ് വീരനായ യുവാവിനെയും തട്ടിപ്പിന് കൂട്ടുനിന്ന മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊളവയലിലെ സീനത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അര്‍ഷാദാണ് വിവാഹ തട്ടിപ്പ് പതിവാക്കിയത്.
ഞായറാഴ്ച പള്ളിക്കര കല്ലിങ്കാലിനടുത്ത തായതൊട്ടിയിലെ ഇബ്രാഹിമിന്റെ മകളുമായി അര്‍ഷാദിന്റെ വിവാഹം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. സ്ത്രീധനമായി 2.25 ലക്ഷം രൂപ മുന്‍കൂറായി അര്‍ഷാദ് കൈപ്പറ്റിയിരുന്നു. സ്ത്രീധനമായി 25പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്തതാണ്.
കല്യാണത്തിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയില്‍ അര്‍ഷാദിന്റെ വിവാഹ തട്ടിപ്പ് പുറത്ത് വരികയായിരുന്നു. 20 ദിവസംമുമ്പ് കുമ്പളയില്‍ 1 ലക്ഷം രൂപ സ്ത്രീധനം വാങ്ങി ഒരു യുവതിയെ അര്‍ഷാദ് വിവാഹം കഴിച്ച വിവരം ഇതിനിടയില്‍ പുറത്ത് വന്നു. ഇത് മറിച്ച് വെച്ചുകൊണ്ടാണ് പള്ളിക്കരയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി അര്‍ഷാദിന്റെ വിവാഹം ഉറപ്പിച്ചത്. അര്‍ഷാദിന്റെ വിവാഹ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും വെള്ളിയാഴ്ച രാത്രി കൊളവയലിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തുകയും അര്‍ഷാദിനെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. അര്‍ഷാദിനെ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീധനമായി വാങ്ങിയ പണം ഉമ്മയെ ഏല്‍പ്പിച്ചിരുന്നെന്ന് മൊഴി നല്‍കി.
ഉമ്മയും ഉപ്പയും അര്‍ഷാദിന്റെ വിവാഹ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഒരു വികലാംഗനാണ് ബ്രോക്കറെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
നീലേശ്വരം ഓര്‍ച്ചയിലെ സൈനബയെ കള്ളക്കേസില്‍ കുടുക്കിയ ഷബീറും ഈ വിവാഹ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്ന വിവരം പുറത്ത് വന്നു. അര്‍ഷാദിന്റെ ഉമ്മയെ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീധനം വാങ്ങിയ തുക തനിക്ക് മകന്‍ നല്‍കിയതായി സമ്മതിച്ചു. രാത്രി പോലീസ് കൊളവയലിലെ ക്വാര്‍ട്ടേഴ്‌സില്‍ തിരച്ചില്‍ നടത്തി. സ്ത്രീധനമായി കൈപ്പറ്റിയ തുകയില്‍ നിന്ന് 42,000 രൂപ ഈ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Marriage, police.