സദാചാര പോലീസ് ചമഞ്ഞ് പണം തട്ടിയ പ്രതി അറസ്റ്റില്‍
May 19, 2012, 11:30 IST
ബേക്കല്‍: സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചും ഭീഷണിപ്പെടുത്തിയും മെഡിക്കല്‍ റപ്രസന്റേറ്റീവിന്റെ പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും തട്ടിയെടുത്ത കേസിലെ വാറണ്ട് പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. പെരിയാട്ടടുക്കത്തെ ലത്തീഫിനെയാണ് (20) ബേക്കല്‍ എസ്‌ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
2010 ഡിസംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ റപ്രസന്റേറ്റീവായ കളളാറിലെ അഭിലാഷ് ചാക്കോയെ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം പണവും മൊബൈല്‍ഫോണും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു. ബേക്കലില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ രാത്രി എത്തിയതായിരുന്നു അഭിലാഷ് ചാക്കോ.
ഇതിനിടെ ഒരാള്‍ അഭിലാഷ് ചാക്കോയെ സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ വിളിക്കുകയും ബേക്കല്‍ കോട്ടയ്ക്ക് സമീപമെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബേക്കല്‍ കോട്ടയിലെത്തിയ അഭിലാഷിനെ ലത്തീഫ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം വളയുകയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയതെന്ന് പുറംലോകത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പണം ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് വഴങ്ങാതിരുന്ന അഭിലാഷിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന 2500 രൂപയും എച്ച്ഡിസി ബാങ്കിന്റെ എടിഎം കാര്‍ഡും മൊബൈല്‍ഫോണും കൈക്കലാക്കുകയുംചെയ്തു.
അഭിലാഷിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പിന്നീട് 17,000 രൂപയും തട്ടിയെടുത്തു. അഭിലാഷിന്റെ പരാതിപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ഈകേസിലെ മറ്റ് പ്രതികളെ അറസ്റ്റ്‌ചെയ്തുവെങ്കിലും ലത്തീഫ് ഒളിവില്‍ പോവുകയായിരുന്നു. ലത്തീഫിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിക്കെതിരെ കോടതി നിരവധിതവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ലത്തീഫ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. രഹസ്യവിവരത്തെതുടര്‍ന്ന് ബേക്കലില്‍ നിന്നാണ് ലത്തീഫിനെ പോലീസ് പിടികൂടിയത്.

Keywords: Kasaragod, Kanhangad, Bekal, Cash, Arrest, Police