പരോളിലിറങ്ങി മുങ്ങിയ വാറണ്ട് പ്രതി അറസ്റ്റില്‍
Feb 16, 2012, 17:11 IST
ബേക്കല്‍: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പരോളിലിറങ്ങി മുങ്ങിയ കവര്‍ച്ചാകേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനെയാണ് (27) ബുധനാഴ്ച ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2001ല്‍ കളനാട് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് നൗഷാദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 9 മാസം തടവ് ശിക്ഷ അനുഭവിച്ച ശേഷം പരോളിലിറങ്ങിയ നൗഷാദ് പിന്നീട് മുങ്ങുകയായിരുന്നു. ഇതെതുടര്‍ന്ന് നൗഷാദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണുണ്ടായത്. നൗഷാദിനെ കോടതി വീണ്ടും റിമാന്റ് ചെയ്തു.
Keywords: Accuse, arrest, Kanhangad, Kasaragod