കവര്‍ച്ചാ കേസിലെ പ്രതി പതിനാല് വര്‍ഷത്തിന് ശേഷം പിടിയില്‍
Jan 19, 2012, 16:32 IST
കാഞ്ഞങ്ങാട്: വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കൊന്നക്കാട് യുവാവിനെ പതിനാല് വര്‍ഷത്തിന് ശേഷം കാഞ്ഞങ്ങാട്ട് നിന്ന് പോലീസ് പിടികൂടി. കൊന്നക്കാട് നെല്ലിത്തട്ട പാമ്പനാല്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ സാബു സെബാസ്റ്റ്യന്‍ എന്ന സാജ(42)നെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ മൈക്കിളും സംഘവും പിടികൂടിയത്. കവര്‍ച്ചാ കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുങ്ങിയ സാജനെ മാനന്തവാടി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സാജന്‍ പിടിയിലായ വിവരമറിഞ്ഞ് മാനന്തവാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ടി ജി മാനുവല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, ഉസ്മാന്‍ എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച് രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി സാജനെ വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്ത് മാനന്തവാടിയിലേക്ക് കൊണ്ടുപോയി. സാജന്റെ അന്യ സംസ്ഥാനങ്ങളിലുള്ള ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മാനന്തവാടി പോലീസ് പറഞ്ഞു. സാ ജന്‍ അവസാനമായി ജോലി ചെയ്ത മംഗലാപുരത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
സാജന്‍ കാഞ്ഞങ്ങാട്ട് എത്തിയത് എന്തിനാണെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷിച്ച് വരികയാണ്. മറ്റ് കവര്‍ച്ചാ സംഭവങ്ങളുമായി ഇയാള്‍ക്ക് വല്ല ബന്ധമുണ്ടോയെന്ന് അന്വേഷണ വിധേയമാക്കുന്നുണ്ട്. സാജനെ ഇന്ന് വൈകുന്നേരത്തോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം സുല്‍ ത്താന്‍ ബത്തേരി പോലീസ് യുവാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
മാനന്തവാടിയില്‍ 1997 ല്‍ നടത്തിയ രണ്ട് കവര്‍ച്ചകളുമായി ബന്ധപ്പെട്ട് ക്രൈം നമ്പര്‍ 190/97, 210/97 എന്നീ രണ്ട് കേസുകള്‍ സാജനെതി രെ നിലവിലുണ്ട്. ഈ കേസിലാണ് കോടതി യുവാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നാലംഗ സംഘമാണ് മാനന്തവാടിയില്‍ കവര്‍ച്ച നടത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ സാജനെതിരെ ആറോളം കവര്‍ച്ചാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിനെ വെട്ടിച്ച് പതിനാല് കൊല്ലം മുമ്പ് സാജന്‍ ഉത്തര്‍പ്രദേശിലേക്കാണ് മുങ്ങിയത്. അവിടെ നിന്ന് മുംബൈ, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൂടുമാറി. കൂലിത്തൊഴിലാളിയായിരുന്ന സാജന്‍ ഒളിവിനിടയില്‍ ബെല്‍ഡിംങ് ജോലി പഠിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് മംഗലാപുരത്തെത്തിയ സാജന്‍ വെല്‍ഡറായി ജോലി നോക്കി വരികയാണ്. ജനുവരി 15 നാണ് യുവാവ് കാഞ്ഞങ്ങാട്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കാഞ്ഞങ്ങാട്ട് വെച്ച് സാജനെ പിടികൂടിയത്.
സാജന്‍ പിടിയിലായ വിവരമറിഞ്ഞ് മാനന്തവാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ടി ജി മാനുവല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, ഉസ്മാന്‍ എന്നിവരടങ്ങുന്ന സംഘം വ്യാഴാഴ്ച് രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി സാജനെ വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്ത് മാനന്തവാടിയിലേക്ക് കൊണ്ടുപോയി. സാജന്റെ അന്യ സംസ്ഥാനങ്ങളിലുള്ള ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മാനന്തവാടി പോലീസ് പറഞ്ഞു. സാ ജന്‍ അവസാനമായി ജോലി ചെയ്ത മംഗലാപുരത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
സാജന്‍ കാഞ്ഞങ്ങാട്ട് എത്തിയത് എന്തിനാണെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷിച്ച് വരികയാണ്. മറ്റ് കവര്‍ച്ചാ സംഭവങ്ങളുമായി ഇയാള്‍ക്ക് വല്ല ബന്ധമുണ്ടോയെന്ന് അന്വേഷണ വിധേയമാക്കുന്നുണ്ട്. സാജനെ ഇന്ന് വൈകുന്നേരത്തോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം സുല്‍ ത്താന്‍ ബത്തേരി പോലീസ് യുവാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
Keywords: Kanhangad, Accuse, Kasaragod, arrest