പിക്കപ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവിന് പരിക്ക്
Jan 6, 2012, 15:30 IST
കാഞ്ഞങ്ങാട്: അമിത വേഗതയില്‍ വന്ന കാറിടിച്ച് പിക്കപ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ പിക്കപ് വാന്‍ ഓടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു.
മടിക്കൈ മുണ്ടോട്ടെ ഒ.കെ അഹമ്മദിന്റെ മകന് കെ അബ്ദുള്‍ സലാമി(35)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാവുങ്കാല്‍ കല്യാണ്‍ റോഡിലാണ് അപകടമുണ്ടായത്. ശരീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 60 -6967 നമ്പര്‍ പിക്കപ് വാന്‍ അബ്ദുല്‍ സലാം കൂളിയങ്കാലില്‍ നിന്നും പാറപ്പള്ളിയിലേക്ക് ഓടിച്ച് പോകുകയായിരുന്നു.
മാവുങ്കാലില്‍ നിന്നും നീലേശ്വരം ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന കെ എല്‍ 10 എ ഡി 2700 കാര്‍ പിക്കപ് വാനില്‍ ഇടിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വലതുകാലിനും തലയ്ക്കും വലതു കൈക്കും പരിക്കേറ്റ അബ്ദുല്‍ സലാമിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്‍ സലാമിന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kanhangad, Accident, Youth, Injured