city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്ക് ഓട്ടോയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

ബൈക്ക് ഓട്ടോയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: ബൈക്കില്‍ ഓട്ടോയിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം പട്ടേനയിലെ സജീവനും (32) ഭാര്യയ്ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെമ്മട്ടംവയലിലാണ് അപകടമുണ്ടായത്. സജീവനും ഭാര്യയും കെഎല്‍ 60 ബി 6875 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരികയായിരുന്ന കെഎല്‍ 60 എ 3363 നമ്പര്‍ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ സജീവനെയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീവന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kanhangad, Bike-Accident, Injured


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia