യാത്ര ചെയ്ത ബസിന്റെ പിന്‍ചക്രം കയറി വൃദ്ധയുടെ കാലുകള്‍ തകര്‍ന്നു
Oct 11, 2012, 23:51 IST
കാസര്‍കോട്: യാത്ര ചെയ്ത ബസിന്റെ പിന് ചക്രം കയറി വൃദ്ധയുടെ ഇരു കാലുകളും തകര്‍ന്നു. കോട്ടൂര്‍ കുഞ്ഞിമൂല ഹൗസിലെ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണിയുടെ (70) ഇരു കാലുകളുമാണ് ചതഞ്ഞരഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കാഞ്ഞങ്ങാട്-ബന്തടുക്ക റൂട്ടിലോടുന്ന കെ.എല്‍. 57 എ. 3933 നമ്പര്‍ ലീഡര്‍ ബസാണ് അപകടം വരുത്തിയത്.
ഇതേ ബസിലെ യാത്രക്കാരിയായിരുന്നു കല്ല്യാണി ഒടയംചാലില്‍ നിന്നാണ് ബസില്‍ കയറിയത്. ബന്തടുക്കയില്‍ നിന്ന് ബസിറങ്ങി നടക്കുന്നതിനിടയില്‍ പെട്ടെന്ന് ബസ് വെട്ടിച്ചെടുത്തപ്പോള്‍ കല്ല്യാണിയുടെ ദേഹത്തിടിക്കുകയും തെറിച്ചു വീണ ഇവരുടെ ഇരു കാലിലൂടെയും പിന് ചക്രം കയറി ഇറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ കല്ല്യാണിയെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Accident, Women, Bus, Injured, Bandaduka, Kanhangad, Hospital, Kasaragod, Kerala