കാഞ്ഞങ്ങാട് വ്യത്യസ്ഥ വാഹനപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
Dec 17, 2011, 16:03 IST
ഒടയംചാലില്‍ കുഴിയിലേക്ക് മറിഞ്ഞ സ്വകാര്യബസ് |
കൊന്നക്കാട്ട് നിന്നും കാഞ്ഞങ്ങാട്ട് വരികയായിരുന്ന കെ.എല്‍.14 സി 8938 നമ്പര്‍ മൂകാംബികാ ബസാണ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. ബസിലെ സ്റ്റിയറിംഗിന്റെ റാഡ് പൊട്ടിയാണ് അപകടമുണ്ടായത്. ബസ് രണ്ട് തവണയാണ് കുഴിയിലേക്ക് മറിഞ്ഞ് വീണത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ ബളാലിലെ കൃഷ്ണന്റെ മകന്‍ കൃഷ്ണ പ്രസാദ് (23),നായിക്കയത്തെ കുഞ്ഞുമോന്റെ മകള്‍ സിനി നായക് (23), എടത്തോട്ടെ സൈനബ (63), ക്ലായിക്കോട്ടെ കുഞ്ഞാമി (60), ശാന്തമ്മ (63), ചീര്‍ക്കയത്തെ ചിന്നമ്മ (65), പരപ്പയിലെ ശ്രുതി (18), പരപ്പയിലെ നാരായണന്റെ ഭാര്യ വിമല, പരപ്പ രാരീരം വീട്ടില്‍ നാരായണന്റെ മകന്‍ സന്ദീപ് (19) കരിന്തളത്തെ രാമന്‍(32), കരിന്തളത്തെ രാഘവന്‍ (53) ബസ്സ് ഡ്രൈവര്‍ കുഞ്ഞാമദ് (35) എന്നിവരെ മാവുങ്കാല്‍ സിംസ് ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചു. ബസ്സില്‍ 40 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 8.45 മണിയോടെ ഇരിയ പള്ളിക്ക് സമീപത്താണ് അപകടം.
പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kanhangad, Accident, Injured