മിനി ലോറിയില്‍ കാറിടിച്ച് മില്‍മയുടെ 2000 കിലോ വെണ്ണ റോഡിലൊഴുകി
May 11, 2013, 18:19 IST
കാഞ്ഞങ്ങാട്: മാവുങ്കാല്‍ മില്‍മ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക് വെണ്ണകയറ്റി പോകുകയായിരുന്ന മിനിലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിച്ച് 2000 കിലോ വെണ്ണ റോഡിലൊഴുകി. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് മറിഞ്ഞത്. വെണ്ണ റോഡിലൊഴുകി നശിച്ചതിനാല്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ലോറിയില്‍ രണ്ട് ടാങ്കുകളിലായി നിറച്ചിരുന്ന വെണ്ണയാണ് റോഡിലേക്ക് ഒഴുകി പടര്‍ന്നത്. ഇതേതുടര്‍ന്ന് ഈ ഭാഗത്തുകൂടി കടന്നുവന്ന വാഹനങ്ങളില്‍ പലതും വെണ്ണയില്‍ തെന്നി അപകടത്തില്‍പെടാനുള്ള സാഹചര്യമുണ്ടായി. വിവരമറിഞ്ഞ് അമ്പലത്തറ എസ്.ഐ. ടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡിലേക്ക് വെള്ളം ചീറ്റി വെണ്ണ തുടച്ചുമാറ്റുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ മാവുങ്കാലിനടുത്ത് നെല്ലിത്തറയിലാണ് അപകടം. ജില്ലാ മില്‍മാ ഡയറിയില്‍ നിന്നും രണ്ടായിരം കിലോയോളം വരുന്ന വെണ്ണയും കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍. 14 ഡി-4383 നമ്പര്‍ മിനി ലോറിനെല്ലിത്തറ ഇറക്കത്തിലെത്തിയപ്പോള്‍ അമ്പലത്തറ സ്വദേശികള്‍ സഞ്ചരിച്ച കെ.എ. 03 ഡി-5804 നമ്പര്‍ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം വിട്ട് ലോറി റോഡിലേക്ക് മറിഞ്ഞത്.
ലോറി ഡ്രൈവര്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന നിത്യാനന്ദി(32)ന് അപകടത്തില്‍ സാരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരായ അമ്പലത്തറ സ്വദേശികളായ അറഫാത്ത്, സുബൈര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുഹൃത്തിനെ നെല്ലിത്തറയിലെ വീടിന് സമീപം ഇറക്കിയശേഷം നിത്യാനന്ദ് മിനിലോറി ഓടിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. മാവുങ്കാലിലെ മില്‍മാ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന വെണ്ണ നെയ്യാക്കി തിരിച്ചുകൊണ്ടുവരാറാണ് പതിവ്.
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് വെണ്ണ റോഡില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിച്ചത്. രാത്രി 12 ഓടെ ക്രെയിന്‍ കൊണ്ടുവന്ന് മിനിലോറി നീക്കി. ഇത്രയും നേരം ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായത്.
Keywords: Lorry, Ghee, Accident, Car, Kanhangad, Kerala, Milk Product, Injured, Police, Fire Force, Road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

File Photo |