കാറിന് പിന്നില്‍ ബസിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു
May 23, 2012, 16:54 IST
കാഞ്ഞങ്ങാട്: ബന്ധുവിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാനായി കണ്ണൂരിലേക്ക് യാത്ര തിരിക്കുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് പിറകില്‍ അമിത വേഗതയില്‍വന്ന സ്വകാര്യ ബസിടിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 12.45 മണിയോടെ പടന്നക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. കര്‍ണ്ണാടക ഷിമോഗയില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച കെഎ 15 എം 1386 നമ്പര്‍ മാരുതി 800 കാറിനു പിറകില്‍ കെഎല്‍ 59 -9877 നമ്പര്‍ സെയിം ട്രാവല്‍സ് ബസിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഷിമോഗ പള്ളിയിലെ സിസ്റര്‍ ഓണന്തൂര്‍ സീന (35), സഹോദരങ്ങളായ ജോയിമാത്യു (38), വിനോദ് (33), മാതാവ് മേരിക്കുട്ടി (60), ജോസഫിന്റെ മകന്‍ മനോജ് വണ്ണാംപറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അല്‍പ്പം ഗുരുതരമാണ്. കണ്ണൂര്‍ ചേമ്പേരിയില്‍ മരണപ്പെട്ട ബന്ധുവിന്റെ സംസ്ക്കാര ചടങ്ങില്‍പങ്കെടുക്കാനാണ് സിസ്റര്‍ സീനയും കുടുംബവും കാറില്‍ യാത്ര പുറപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ കാറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പടന്നക്കാട്ടും പരിസരങ്ങളിലും വാഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്.
Keywords: Accident, Five injured, Kanhangad, Kasaragod