ബൈക്ക് യാത്രക്കാരന് ബസിടിച്ച് മരിച്ചു
Feb 26, 2012, 22:20 IST
കാഞ്ഞങ്ങാട്: നെടുങ്കണ്ടത്ത് ബൈക്ക് യാത്രക്കാരന് ബസിടിച്ച് മരിച്ചു. പുതുക്കൈ ചേടീറോഡിലെ വിനോദാ(28)ണ് മരിച്ചത്. ചേടീറോഡിലെ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരന് കൊട്ടന്റെയും കല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ നീലേശ്വരം തോട്ടം ജങ്ഷനടുത്ത നെടുങ്കണ്ടം ഇറക്കത്തിലാണ് അപകടം. വിനോദ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാസര്‍കോട്ടേക്കുള്ള കെ.എം.എസ് ബസ് ഇടിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനാണ്. സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്റായും ജോലി ചെയ്യുന്നുണ്ട്. സഹോദരങ്ങള്‍: അനില്‍ (പൊലീസ് ബേക്കല്‍ സ്റ്റേഷന്), മനു (ഓട്ടോ ഡ്രൈവര്‍), ഗിരിജ, കാഞ്ചന, വത്സല.
Keywords: Kanhangad, Kasaragod, obituary, accident, Bike rider, Lorry
Keywords: Kanhangad, Kasaragod, obituary, accident, Bike rider, Lorry