അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്
Mar 1, 2012, 14:30 IST
കാഞ്ഞങ്ങാട്: റോഡരികില്‍ നില്‍ക്കുകയായിരുന്ന ആള്‍ക്ക് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മാണിക്കോത്ത് മിഹരാജ് മന്‍സിലിലെ എല്‍.അബ്ദുല്‍ റഹ്മാന്റെ (58) പരാതി പ്രകാരം കെ.എല്‍.60 എ 9082 നമ്പര്‍ ഓട്ടോഡ്രൈവര്‍ കരിപ്പോടിയിലെ രാജേഷിനെതിരെയാണ് കേസ്. ഫെബ്രുവരി 19ന് രാവിലെ 10 മണിക്കാണ് അപകടമുണ്ടായത്. മാണിക്കോത്ത് പഴയ പോസ്റ്റോഫീസിന് സമീപം നില്‍ക്കുകയായിരുന്ന അബ്ദുല്‍ റഹ്മാനെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിതവേഗതയില്‍ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാലെല്ല് പൊട്ടിയ നിലയില്‍ അബ്ദുല്‍ റഹ്മാനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: kasaragod, Kanhangad, Accident, Injured, case, Driver,