city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊള്ളക്കട വാഹനാപകടം: ബീഹാര്‍ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2014) പൊള്ളക്കട ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബീഹാര്‍ സ്വദേശി മരിച്ചു. പിക്കപ്പ് വാനിലെ യാത്രക്കാരനായ സോനു (22) വാണ് മരിച്ചത്. അപകടത്തില്‍ വാനിലുണ്ടായിരുന്ന ബംഗാളികളായ മുഹമ്മദ് അസീസ് (23), അനില്‍ (20), സുസല്‍സ (20), ദിലീപ് (18), എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പൊള്ളക്കടവില്‍ കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ബംഗാളികളുമായി വരികയായിരുന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സോനു മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നിസാര പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സ്വകാര്യാശുപത്രിയിലുമായും പ്രവേശിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പൊള്ളക്കട വാഹനാപകടം: ബീഹാര്‍ സ്വദേശി മരിച്ചു
പൊള്ളക്കട വാഹനാപകടം: ബീഹാര്‍ സ്വദേശി മരിച്ചു
പൊള്ളക്കട വാഹനാപകടം: ബീഹാര്‍ സ്വദേശി മരിച്ചു
പൊള്ളക്കട വാഹനാപകടം: ബീഹാര്‍ സ്വദേശി മരിച്ചു

Related News: 
പൊള്ളക്കടയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്, 5 പേര്‍ക്ക് ഗുരുതരം

Keywords : Kanhangad, Accident, Death, Hospital, Injured, Kasaragod, KSRTC-bus, Pick Up Van, Bengal, Sonu, Accident: Bihar native dies. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia