ചെറുവത്തൂര്‍ മയിച്ചയില്‍ വീണ്ടും വാഹനാപകടം; ബൊലേറോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Sep 5, 2015, 23:59 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05/09/2015) ദേശീയ പാതയിലെ മയിച്ച വളവില്‍ നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. നിരന്തരം അപകടം നടക്കുന്നത് മൂലം സഹികെട്ട നാട്ടുകാര്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധം നടത്തി. ശനിയാഴ്ച രാത്രി 10.45 ഓടെയാണ് അപകടം നടന്നത്.
നീലേശ്വരം ഭാഗത്ത് നിന്നും വന്ന ബൊലേറോ ജീപ്പ് റോഡരുകില്‍ നിന്നും തെന്നി വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനമോടിച്ചയാള്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. അപകടം ഒഴിവാക്കാന്‍ റോഡിന്റെ സുരക്ഷാ നടപടികള്‍ ജില്ലാ അധികൃതര്‍ ഇടപെട്ട് കഴിഞ്ഞ ആഴ്ച പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടത്തിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയ പാത ഉപരോധം നടത്തിയത്.
കാലിക്കടവ് മുതല്‍ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് വരെ വാഹനങ്ങള്‍ നിറഞ്ഞിരുന്നു. രാത്രി 11.45 ഓടെ നാട്ടുകാര്‍ പിരിഞ്ഞുപോയി. ഇതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Keywords : Cheruvathur, Accident, Car, Injured, Kasaragod, Kanhangad, Trikaripure, Mayyicha.