എ.ബി.വി.പി പഠന ശിബിരം നടത്തി
Sep 29, 2013, 20:19 IST
പുല്ലൂര്‍: എ.ബി.വി.പി കാഞ്ഞങ്ങാട് നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ വിവേകാനന്ദ കേന്ദ്രത്തില്‍ ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. ശിബിരം നഗര്‍ പ്രസിഡണ്ട് സനലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറര്‍ ജിതിന്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പസുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ചെഗുവേരയെ മാതൃകയാക്കിയുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ നിന്നും വ്യത്യസ്തമായി ദേശീയതയില്‍ ഊന്നിയ പ്രവര്‍ത്തനമാണ് എ.ബി.വി.പി നടത്തി വരുന്നത്. നമ്മുടെ മാതൃക വിവേകാനന്ദ സ്വാമികളാണ്. വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രാധാന്യം മനസിലാക്കി വിവേകാനന്ദന്റെ മനസുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും വളര്‍ന്നു വരണം.
അതിന് വേണ്ടിയാണ് ഇത്തരം പഠനശിബിരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. സമാപന സഭയില്‍ രഞ്ജിത്ത് സംഘടനാ പ്രവര്‍ത്തനവികാസം എന്ന വിഷയത്തില്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സനല്‍കുമാര്‍ (പ്രസിഡണ്ട്), വി. വൈശാഖ് (സെക്രട്ടറി), പി.രോഹിന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിപിന്‍, വൈശാഖ്, രോഹിന്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Pullur-periya, Kanhangad, Kerala, ABVP, Padana Shibiram, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: