അബുദാബി-കാഞ്ഞങ്ങാട് കെ.എം.സി.സിയുടെ ചികിത്സാ സഹായം കൈമാറി
Sep 27, 2012, 14:32 IST
കാഞ്ഞങ്ങാട്: ഞാണിക്കടിവിലെ കാന്‍സര്‍ രോഗിയായ പാവപ്പെട്ട സ്ത്രീയുടെ ചികിത്സയ്ക്ക് വേണ്ടി അബുദാബി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കെ.എം.സി.സി അനുവദിച്ച 50,000 രൂപ ഞാണിക്കടവ് മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി വാര്‍ഡ് മുസ്ലീം ലീഗ് മുനിസിപല്‍ സെക്രട്ടറി അബൂബക്കറിനെ ഏല്‍പ്പിച്ചു.
മുനിസിപ്പല്‍ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എം.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സി.എച്ച്. അഷ്റഫ് കൊത്തിക്കാല്‍, ബനിയാസ് കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ മറിയം, കുവൈത്ത് കെ.എം.സി.സി നേതാവ് എ. ഇബ്രാഹിം, കോപ്പാട്ടി മുഹമ്മദ്, കൊത്തിക്കാല്‍ ഹസന് ഹാജി, പി.കെ. അബ്ദുല്ല, കെ.കെ. സിദ്ദീഖ്, എ.കെ. മുഹമ്മദ്, എം.പി. അബ്ദുര്‍ റഹ്മാന്, ടി. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Abudhabi-Kanhangad KMCC, Treatment fund, Handover, IUML, Hameed Haji, Kanhangad, Kasaragod, Kerala, Malayalam news