അഭിലാഷിന്റെ കൊലപാതകം: ബിജെപി ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും
Dec 3, 2014, 15:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2014) അഭിലാഷ് കൊലപാതകം കേസന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വിദ്യാര്‍ത്ഥിയായിരുന്ന അഭിലാഷിന്റെ മരണം പോലീസിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കുകയാണെന്നും ഭരണകക്ഷിയില്‍പെട്ട പ്രമുഖര്‍ ചേര്‍ന്ന് സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് പോലീസ് അന്വേഷണത്തില്‍ ഉഴപ്പുന്നതെന്നും ആരോപിച്ചാണ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂ ധനസഹായം നല്‍കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
കാഞ്ഞങ്ങാട് മാരാര്‍ജി ഭവനില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് കര്‍ഷകമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ. കുട്ടന്‍, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ടി. രാധാകൃഷ്ണന്‍, കര്‍ഷകമോര്‍ച്ചാ ജില്ലാപ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ് എന്നിവര്‍ സംസാരിച്ചു. വി. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Murder, Student, Kasaragod, Kerala, BJP, Protest, DYSP, Office, March, Abhilash.
Advertisement: