city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിലാഷിന്റെ കൊലപാതകം: ബി.ജെ.പി വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയാണെന്ന് സി.പി.എം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിലാഷിന്റെ കൊലപാതകം ബി.ജെ.പി വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു. സംഭവത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപിയുടെ മനസ് വെളിപ്പെടുത്തുന്നുണ്ട്. നാടിനെ നടുക്കിയ കൊലപാതകത്തെ ജില്ലയിലെ രാഷ്ട്രീയ - സാമൂഹ്യ സംഘടനകളും എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അപലപിക്കുകയുണ്ടായി. കേരള നിയമസഭയിലും ഈ വിഷയം ഉന്നയിക്കുകയണ്ടായി.

കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അഭിലാഷിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ബിജെപി - സംഘപരിവാര്‍ കുതന്ത്രങ്ങള്‍ നാടിനാപത്താണ്. ജനങ്ങള്‍ ഇത് തിരിച്ചറിയണം. ജില്ലയില്‍ വടക്കന്‍ മേഖലയില്‍ പലഘട്ടങ്ങളിലായി നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഒരു ഭാഗത്തെ സൂത്രധാരകരായി പ്രവര്‍ത്തിച്ച ബിജെപി - സംഘപരിവാര്‍ അഭിലാഷ് വധത്തില്‍ സ്വീകരിക്കുന്ന കുതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തി ഒറ്റപ്പെടുത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അഭിലാഷിന്റെ കൊലപാതകം: ബി.ജെ.പി വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയാണെന്ന് സി.പി.എം

Keywords : Kasaragod, Kanhangad, BJP, CPM, Murder, Case, Investigation, Kerala, Abhilash. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia