അഭിലാഷിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- വെല്‍ഫെയര്‍ പാര്‍ട്ടി
Nov 24, 2014, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2014) കാഞ്ഞങ്ങാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിലാഷിന്റെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മയക്കു മരുന്നിന്റെയും കഞ്ചാവ് ലോബിയുടെയും വലയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികളെ രക്ഷിച്ചില്ലെങ്കില്‍ ഇനിവരുന്ന തലമുറ സ്വന്തം സഹോദരന്മാരെപോലും ജീവിക്കാന്‍ അനുവദിക്കുകയില്ല. അതിനു ഉത്തമ ഉദാഹരണമാണ് അഭിലാഷിന്റെ കൊലപാതകം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി കൊലപാതകവും കൊലയാളികളെയും സൃഷ്ടിക്കുകയാണ് മാഫിയകള്‍. അഭിലാഷിന്റെ കൊലപാതകത്തില്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ സമുദായാംഗങ്ങളും ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റിയും സന്ദര്‍ഭോജിതമായി സംയമനം പാലിച്ചിരിക്കുന്നത് സ്വാഗതര്‍ഹമാണെന്ന് യോഗം വിലയിരുത്തി.
വെല്‍ഫെയര്‍ പാര്‍ട്ടി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബി.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി.എച്ച്. മുത്തലിബ്, കെ. രാമകൃഷ്ണന്‍, ബാലകൃഷ്ണന്‍, ഇബ്രാഹിം മാസ്റ്റര്‍, അസീസ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം. ഷഫീഖ് സ്വാഗതവും, റസിയ നന്ദിയും പറഞ്ഞു. യോഗത്തിനു ശേഷം ഭാരവാഹികള്‍ കൊല്ലപ്പെട്ട അഭിലാഷിന്റെ വീട് സന്ദര്‍ശിച്ചു.

Keywords : Kasaragod, Investigation, Murder, Case, Kanhangad, Kerala, Police, Abhilash.