city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഭിലാഷ് വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി; ഗൂഢാലോചനയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍


കാഞ്ഞങ്ങാട്: (www.kasargodvartha.com 06/08/2015) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിനെ(15) കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി. ഏഴുമാസം മുമ്പാണ് അഭിലാഷിനെ കാഞ്ഞങ്ങാട് നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ് കോമ്പൗണ്ടിലെ വെള്ളക്കെട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷിന്റെ സഹപാഠികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളായ കുട്ടികളില്‍ ഒരാളുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അഭിലാഷ് പുറത്തുപറയുമെന്ന ആശങ്കയിലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. അഭിലാഷിനെ സഹപാഠികളായ കുട്ടികള്‍ തന്ത്രപൂര്‍വ്വം വെള്ളക്കെട്ടിനരികിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും വ്യക്തിപരമായ പ്രശ്‌നങ്ങളെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കുട്ടികളിലൊരാള്‍ അഭിലാഷിനെ കോമ്പസുകൊണ്ട് കുത്തിയും മറ്റും പരിക്കേല്‍പ്പിച്ച ശേഷം വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് കേസ്. അറസ്റ്റിലായ കുട്ടികളെ കാസര്‍കോട് സി ജെ എം കോടതിയില്‍ ഹാജരാക്കുകയും കോടതി നിര്‍ദ്ദേശപ്രകാരം ഇവരെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
     
എന്നാല്‍ അഭിലാഷിന്റെ കൊലയ്ക്ക് പിന്നില്‍ സഹപാഠികളായ കുട്ടികള്‍ മാത്രമല്ലെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാനസര്‍ക്കാരിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അഭിലാഷ് വധക്കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഡി വൈ എസ് പി  കെ വി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിക്കുകയും ചെയ്തു.

അഭിലാഷ് വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ പേരുവിവരങ്ങള്‍ ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ വിശദവും സമഗ്രവുമായ അന്വേഷണത്തില്‍ സംശയിക്കപ്പെടുന്ന ആളുകള്‍ക്കൊന്നും അഭിലാഷ് വധവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ജുവനൈല്‍ ഹോമിലെത്തി കുട്ടിക്കുറ്റവാളികളെയും ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. അഭിലാഷിന്റെ ചില പെരുമാറ്റരീതികള്‍ മൂലമുണ്ടായ പെട്ടെന്നുള്ള ദേഷ്യത്തിന് തങ്ങള്‍ തന്നെയാണ് കൊല നടത്തിയതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നുമാണ് പ്രതികള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്.

അഭിലാഷ് വധവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെട്ടവരും അല്ലാത്തവരുമായ ആളുകളടക്കം 160 പേരെ ഇതിനകം ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എല്ലാതലങ്ങളിലും നടത്തിയ അന്വേഷണത്തില്‍ ഈ സംഭവത്തില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നാണ് വ്യക്തമായതെന്നും അന്വേഷണം പൂര്‍ത്തിയായതായും െ്രെകംബ്രാഞ്ച് വ്യക്തമാക്കി. ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അഭിലാഷ് വധത്തിന് പിന്നിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് െ്രെകംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം എത്രയും വേഗത്തിലാക്കാന്‍ ആഭ്യന്തരവകുപ്പ് െ്രെകംബ്രാഞ്ചിന് നിര്‍ദ്ദേശംനല്‍കുകയാണുണ്ടായത്.
അഭിലാഷ് വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി; ഗൂഢാലോചനയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

Related News:
അഭിലാഷ് കൊലയ്ക്കു പിന്നില്‍ മാഫിയകളും മുഖം മൂടികളുമുണ്ടോ?

അഭിലാഷിന്റെ മരണം
 കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്

അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia