അഭിലാഷിന്റെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും; പ്രക്ഷോഭത്തിനുറച്ച് നാട്ടുകാര്‍
Nov 17, 2014, 10:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി, മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ പരിയാരത്തു നടത്തിയ പോസ്റ്റു മോര്‍ട്ടത്തിന്റെ റിപോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും.
അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോസ്റ്റു മോര്‍ട്ടത്തിനു നേതൃത്വം നല്‍കുകയും മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കുകയും ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണ പിള്ള വ്യക്തമാക്കിയിരുന്നു. ആത്മഹത്യയോ, അപകടമരണമോ ആകാം അഭിലാഷിന് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുങ്ങി മരിച്ചതിനുള്ള സാധ്യതയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയതിലും പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ടിലും ലഭിച്ചതെന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷും വെളിപ്പെടുത്തിയിരുന്നു. മൃതദേഹത്തിന്റെ കണ്ണിലും മുഖത്തും കാണപ്പെട്ട മുറിവുകള്‍ മീനോ, ഞണ്ടോ കടിച്ചതാകാമെന്നും പോലീസ് സര്‍ജന്‍ അഭിപ്രയപ്പെട്ടിരുന്നു.
അതേ സമയം അഭിലാഷിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വന്നില്ലെങ്കില്‍ പോലീസിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ നീക്കം. അഭിലാഷിന്റേത് ഒരിക്കലും ആത്മഹത്യയാകാന്‍ സാധ്യതയില്ലെന്ന് അവര്‍ തറപ്പിച്ചു പറയുന്നു. അപകടമരണത്തിനും സാധ്യത കുറവാണ്. കടല്‍ത്തിരമാലകളില്‍ നീന്തിക്കളിക്കാറുള്ള അഭിലാഷ് ഒരിക്കലും മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങിയ അഭിലാഷിനെ പിറ്റേന്നു രാവിലെയാണ് വഴിയരികിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ തുടക്കം മുതല്‍ തന്നെ ദുരൂഹത പ്രകടമായിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന് എം.പി
സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്

Also read:
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
Keywords : Medical College, Kanhangad, Kerala, Death, Student, Post-mortem report, Student, Investigation, Protest, Natives, Abhilash death: natives awaiting post-mortem report.