തിരിച്ചറിയല്‍ കാര്‍ഡില്‍ വിദേശികളും; ആധാര്‍ നടപടികള്‍ നിര്‍ത്തിവെച്ചു
Feb 9, 2012, 17:54 IST
കാഞ്ഞങ്ങാട്: പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയെന്ന് വിശേഷിക്കപ്പെടുന്ന പന്ത്രണ്ടക്ക സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടിയുള്ള വിവരശേഖരണത്തില്‍ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാകും വിധം വിദേശികള്‍ അടക്കമുള്ളവരുടെ പേരുകള്‍ എന്റോള്‍ ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആധാര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സകല നടപടികളും നിര്‍ത്തിവെക്കാന്‍ കേരള ഐ ടി മിഷനടക്കം രാജ്യത്തെ മുഴുവന്‍ ആധാര്‍ രജിസ്ട്രാര്‍മാരോടും യൂണിറ്റ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അസി.ഡയറക്ടര്‍ ജനറല്‍ നല്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടു.
ഭാരതത്തിലെ ഓരോ പൗരനെയും പന്ത്രണ്ടക്ക നമ്പറില്‍ മുഴുവന്‍ വിവരങ്ങളും ലഭിക്കു ന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. കേന്ദ്ര പദ്ധതികളിലെ ഗുണഭോക്ത വേതനം മുതല്‍ പെന്ഷന്, സ്കോളര്‍ഷിപ്പ്, പാചകവാതക സബ്സിഡി തുടങ്ങി ഇ ഷ്ടമുള്ളിടത്തുനിന്ന് റേഷന്‍ വാങ്ങാനുള്ള സൗകര്യമടക്കമുള്ള ആധാറിന്റെ ആദ്യഘട്ടം രാജ്യത്ത് പൂര്‍ത്തിയായതോടെയാണ് വിവരശേഖരണത്തില്‍ വ്യാജന്മാര് കടന്നുകൂടിയത് കേന്ദ്രസര്‍ക്കാറിന് ബോധ്യപ്പെട്ടത്.
തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരുടെ വിവരങ്ങള്‍ യുഐഡി കാര്‍ഡുള്ളവര്‍ പ രിചയപ്പെടുത്താമെന്ന ഇന്‍ ട്രോ ഡ്യൂസര്‍ സ്കീം വഴിയാണ് ചില വിദേശികളടക്കം ആധാറില്‍ കയറിപ്പറ്റിയതെന്നാണ് രഹസ്യാനേ്വഷണ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇങ്ങനെ എന്റോള്‍ ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പുനരവലോകനം ചെയ്യാനും സോ ഫ്റ്റ്വെയര് അടക്കമുള്ള സാങ്കേതിക വിദ്യകളില്‍ മാറ്റം വരുത്തുവാനും നിര്‍ദ്ദേശമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വ്യാജന്മാര് കടന്നുകൂടിയതെങ്കിലും കേരളത്തിലെ ആധാര്‍ നടപടികളും നിര്‍ത്തിവെക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്‍ റോള്‍മെന്റ് കൂടുതല്‍ സൂക്ഷ്മമാക്കാനും സുരക്ഷ ഉറപ്പുവരുത്താനുമായി നിലവില്‍ ഉപയോഗിച്ചുവരുന്ന സോ ഫ്റ്റ്വെയര് മാറ്റി ഏപ്രില്‍ 1 മുതല്‍ 1.5 ജാവാ ക്ലെയിന്റ്/ലിനക്സ് സോഫ്റ്റ്വെയര് ഉപയോഗിക്കാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരളത്തി ലെ 24 ലക്ഷം അടക്കം ഇന്ത്യയില്‍ 50 കോടിയോളം പേര് ആധാറില്‍ അംഗമായിക്കഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ 40 കോടി ജനങ്ങളെ ആധാറില്‍ അംഗമാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ആധാര്‍ നടപടികള്‍ തടഞ്ഞുവെച്ച് ഉത്തരവിറങ്ങിയത്.

Keywords: Kasaragod, Kanhangda, Aadhar, card.