അനുഷ്ഠാന പൈതൃകം നിലനിര്‍ത്താന്‍ ഒന്‍പതു വയസുകാരി കുട്ടിത്തെയ്യമായി
Aug 5, 2015, 23:40 IST
നീലേശ്വരം: (www.kasargodvartha.com 05/08/2015) അനുഷ്ഠാന പൈതൃകം നിലനിര്‍ത്താന്‍ ഒന്‍പതു വയസുകാരി കുട്ടിത്തെയ്യമായി. ബിരിക്കുളം സ്വദേശി ശിശുപണിക്കറുടെ മകള്‍ ശിവാനി എസ്. രാമനാണ് ആടിവേടനായത്.
കര്‍ക്കിടകം പതിനാറു മുതല്‍ മാരിവലയങ്ങളെ അകറ്റാനാണ് ആടിവേടന്‍ നാട്ടിലിറങ്ങുന്നത്. സാധാരണ ആണ്‍ കുട്ടികളെയാണ് ഈ തെയ്യം കെട്ടാറ്. എന്നാല്‍ ഇത്തവണ ആണ്‍കുട്ടിയെ കിട്ടാതെ വന്നപ്പോഴാണ് ഇത് അന്യംനിന്നു പോകാതിരിക്കാന്‍ ശിശുപണിക്കര്‍ തന്റെ മകളെത്തന്നെ വേഷമണിയിച്ചത്.
ഋതുമതി ആകുന്നതിന് മുമ്പ് പെണ്‍കുട്ടികളെ തെയ്യക്കോലമണിയിക്കാറുണ്ട്. കര്‍ക്കിടകം പത്തൊന്‍പതിന് പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് സഞ്ചാരം ആരംഭിച്ചത്. തുടര്‍ന്ന് ബിരിക്കുളം, പ്ലാത്തടം, കാരാട്ട്, കൊട്ടമടല്‍, ഓമനങ്ങാനം, കോളംകുളം, മയ്യങ്ങാനം, കുമ്പളപ്പളളി, മേലാഞ്ചേരി, ചെന്നക്കോട്, കാളിയാനം തുടങ്ങിയ സ്ഥലങ്ങളിലും സഞ്ചരിക്കും.
ബിരിക്കുളം എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവാനി. അമ്മ കെ.എം.ജിഷ. ശിഖ.എസ്.രാമന്‍ സഹോദരിയാണ്.

Keywords: Kasaragod, Kanhangad, Kerala, Nileshwaram, Temple, Family, Theyyam, Shivani S Raman.