80 കാരിയെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞു
Jul 22, 2015, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/07/2015) 80 കാരിയെ കാഞ്ഞങ്ങാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച ശേഷം മക്കള്‍ കടന്നുകളഞ്ഞു. ചിത്താരി പൊയ്യക്കരയിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന സരസ്വതിയെയാണ് ബുധനാഴ്ച ഉച്ചയോടെ മക്കള്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചത്.
ബസ് സ്റ്റാന്‍ഡില്‍ അവശയായി കിടക്കുകയായിരുന്ന സരസ്വതിയെ വിദ്യാര്‍ത്ഥിനികളായ ചെമ്മട്ടംവയലിലെ രതിനയും, നീലേശ്വരം പുതുക്കൈയിലെ രുചികയുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ വൃദ്ധയ്ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കിയ ശേഷം പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തി സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഉദുമ പാക്യാരയിലെ 65 കാരിയായ ഫാത്വിമയെ മക്കള്‍ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ഫാത്വിമ മംഗളൂരുവിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഈ സംഭവത്തില്‍ മകള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Keywords : Kanhangad, Kerala, Bus stand, Students, Police, Hospital, Mother, Daughter, 80 year old abandoned in street.