ചീട്ടുകളി സംഘം അറസ്റ്റില്‍
May 28, 2012, 12:30 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാവുങ്കാലിലും അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാലിച്ചാനടുക്കത്തും പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി.
മാവുങ്കാല്‍ ടൗണില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ചീട്ടുകളിക്കുകയായിരുന്ന പടന്നക്കാട്ടെ നാസര്‍ (31), പെര്‍ളയിലെ പിടി സുരേഷ് (34), കാട്ടുകുളങ്ങരയിലെ ടിവി മോഹനന്‍ (44), കേളോത്തെ കെവി ബാബു (35), മഡിയനിലെ പി രാജന്‍ (36), പുതിയകണ്ടത്തെ ജനാര്‍ദ്ദനന്‍ (40), പുല്ലൂര്‍ മധുരംപാടിയിലെ പി. കുഞ്ഞികൃഷ് ണന്‍ (31), ഷംസീര്‍ (31) എന്നിവരെ ഹൊസ്ദുര്‍ഗ് എസ്‌ഐ വി ഉണ്ണികൃഷ്ണന്‍ അറസ്റ്റ്‌ചെയ്തു. കളിക്കളത്തില്‍ നിന്ന് 2,750 രൂപ പോലീസ് പിടിച്ചെടുത്തു.
ഞായറാഴ്ച വൈകീട്ട് കാലിച്ചാനടുക്കം ശാസ്താംപാറയില്‍ ചീട്ടുകളിക്കുകയായിരുന്ന ആന്റണി, പ്രഭാകരന്‍, രവി, മുസ്തഫ, അനീഷ്, മോഹനന്‍ എന്നിവരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കളിക്കളത്തില്‍ നിന്നും 3,000 ത്തോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Kerala, Hosdurg, Arrest