കോട്ടച്ചേരി-ഏഴാം മൈല്‍ മെക്കാഡം റോഡിന് ഏഴരക്കോടി രൂപ
Jan 19, 2012, 15:30 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി രാംനഗര്‍ റോഡ് മുതല്‍ അമ്പലത്തറ ഏഴാം മൈല്‍ വരെ മെക്കാഡം റോഡ് നിര്‍മ്മിക്കുന്നു. ഇതിന് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് ഏഴരക്കോടി രൂപ ചിലവഴിക്കും. മെക്കാഡം റോഡിന്റെ നിര്‍മ്മാണം അടുത്ത ആഴ്ച ആരംഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ടാറിംഗ് മിശ്രിതമുണ്ടാക്കുന്ന പ്ലാന്റ് ഇതിനകം തട്ടുമ്മലില്‍ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പാളികളായാണ് മെക്കാഡം റോഡ് പണിയുന്നത്. ഗുണനിലവാരമുള്ള ഈ റോഡിന് 3 വര്‍ഷത്തെ ഗ്യാരണ്ടിയുണ്ട്. സ്ഥലം കിട്ടാവുന്നിടങ്ങളിലൊക്കെ വീതികൂട്ടിയാണ് മെക്കാഡം റോഡ് പണിയുന്നത്.
മാവുങ്കാല്‍ ടൗണില്‍ മൊത്തത്തില്‍ റോഡ് വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെക്കാഡം റോഡ് നിര്‍മ്മിക്കുന്നതിലൂടെ കോട്ടച്ചേരി രാം നഗര്‍ റോഡിലൂടെയുള്ള ഗതാഗതം ദുരിതം നീക്കികിട്ടും. ഇവിടെ റോഡ് ആകെ തകര്‍ന്ന് കിടക്കുകയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ അടുത്ത ആഴ്ച തുടങ്ങാന്‍ കഴിയുമെന്നാണ് ദേശീയ പാത പൊതുമരാമത്ത് വകുപ്പിലെ കാഞ്ഞങ്ങാട് സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനോദ് പറഞ്ഞു.
Keywords: Kasaragod, Kanhangad, Road Tarring