പൊട്ടിയ പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് തീയിട്ടു; വെടിമരുന്ന് പൊട്ടിത്തെറിച്ച് 7 വയസുകാരന് പൊള്ളലേറ്റു
Apr 17, 2015, 14:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/04/2015) പൊട്ടിച്ചു കഴിഞ്ഞ പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് തീയിട്ടപ്പോള്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് മുഖത്ത് പൊള്ളലേറ്റു. അരയി കണ്ടംകുട്ടിച്ചാലിലെ റഷീദിന്റെ മകന്‍ കെ. റെയ്ഫിനാണ് പൊള്ളലേറ്റത്.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കണ്ടംകുട്ടിച്ചാലിലെ അയ്യപ്പ ഭജന മഠത്തിന് സമീപം വിഷു ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ചിരുന്ന പടക്കങ്ങളുടെ കുറ്റികളും മറ്റും റെയ്ഫ് ശേഖരിച്ചിരുന്നു. പിന്നീട് ഇവ ഒരു കവറില്‍ പൊതിഞ്ഞ് തീകൊടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kanhangad, Injured, Fire, Hospital, Kasaragod, Kerala, Raif.