കാഞ്ഞങ്ങാട്ട് 60 കാരന്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Sep 23, 2015, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/09/2015) 60 കാരനെ ട്രെയിന്‍തട്ടി മരിച്ചനിലിയില്‍ കണ്ടെത്തി. കോട്ടച്ചേരി റെയില്‍വേ ഗേറ്റിന് നൂറ് മീറ്റര്‍ അകലെ വടക്ക് ഭാഗത്തായാണ് 60 വയസ് പ്രായംതോന്നിക്കുന്ന അജ്ഞാതനായ വൃദ്ധനെ ട്രെയിന്‍തട്ടി മരിച്ചനിലിയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. രാവിലെ ഈ വൃദ്ധന്‍ റെയില്‍പാളത്തിനരികിലൂടെ നടന്നുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഏറനാട് എക്‌സ്പ്രസ് കുതിച്ചെത്തിയപ്പോള്‍ വൃദ്ധന്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ്. മരണപ്പെട്ട ആള്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kanhangad, Train, Accident, Kasaragod, Kerala, 60 year old found dead in railway track, Koolikkad Trade Center.