അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്
Jan 16, 2015, 10:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2015) ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ഹാസന്‍ സ്വദേശികളായ കിഷോര്‍ (34), യോഗേഷ് (24), വിനായക (32), രവി (32), ശ്രീനിവാസ (34), യോഗേഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ മാവുങ്കാല്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച മിനി ബസിന് പിറകില്‍ മറ്റൊരു മിനിബസ് ഇടിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മാവുങ്കാല്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച മിനി ബസിന് പിറകില്‍ മറ്റൊരു മിനിബസ് ഇടിക്കുകയായിരുന്നു.
Keywords : Kanhangad, Accident, Injured, Hospital, Kasaragod, Kerala, Mavungal.