city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറങ്ങാടിയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്

ആറങ്ങാടിയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: റിയല്‍ എസ്റ്റേറ്റ് ഏജന്റായ യുവാവിനെ അന്വേഷിച്ചെത്തിയ പഞ്ചഗുസ്തി താരത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമത്തില്‍ സ്ത്രീകളും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്.

കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാള്‍ നാട്ടുകാരുടെ മര്‍ദനമേറ്റ നിലയില്‍ പോലീസ് കാവലില്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വീടാക്രമണത്തിലേക്ക് എത്തിയത്. ബുധനാഴ്ച രാത്രി 8 മണിയോടെ ആറങ്ങാടിയിലാണ് സംഭവം.

ആറങ്ങാടി മാര്‍ക്കറ്റിലുള്ള പരേതനായ പി. വി. അഹമ്മദ്കുഞ്ഞിയുടെ മകന്‍ ഫൈസലിന്റെ വീട്ടിലേക്ക് സ്‌കോര്‍പ്പിയോ വാഹനത്തിലെത്തിയ ദേശീയ പഞ്ചഗുസ്തി താരം കുശാല്‍നഗറിലെ സുനില്‍കുമാര്‍, ഞാണിക്കടവിലെ റാഷിദ്, മുറിയനാവിയിലെ റഷീദ്, മജീദ് എന്നിവരടങ്ങുന്ന സംഘമാണ് സ്ത്രീകള്‍ ഉള്‍പ്പെടെ വീട്ടുകാരെയും സമീപവാസികളെയും അക്രമിച്ചത്.

സംഘട്ടനത്തിലും കത്തിക്കുത്തിലും ഫൈസലിന്റെ സഹോദരി ഭര്‍ത്താവും ഓട്ടോഡ്രൈവറുമായ യാക്കൂബ്(39), ഫൈസലിന്റെ സഹോദരിമാരായ ഇബ്രാഹിമിന്റെ ഭാര്യ അഫ്‌സത്ത്(41), അബ്ദുല്‍ ഖാദറിന്റെ ഭാര്യ സൗദ(36), പെയിന്റിംഗ് തൊഴിലാളി റംഷീദ്(19), കലാമിന്റെ മകനും ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയുമായ മുസഫറലി(16), അക്രമി സംഘത്തിലുണ്ടായിരുന്ന മുറിയനാവിയിലെ ബി. കെ. അബൂബക്കറിന്റെ മകന്‍ എം റഷീദ്(26)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ മുസഫറലിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഗുണ്ടാസംഘത്തിലുണ്ടായിരുന്ന റഷീദ് പോലീസ് കസ്റ്റഡിയില്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരും ഇതേ ആശുപത്രിയില്‍ കഴിയുന്നു.

ഞാണിക്കടവിലെ റാഷിദും ആറങ്ങാടിയിലെ പി. വി. ഫൈസലും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളികളായിരുന്നു. ബിസിനസ് പൊളിഞ്ഞതോടെ ഇരുവരും കണക്ക് പറഞ്ഞ് പിരിഞ്ഞിരുന്നു. റാഷിദിന് കിട്ടാനുള്ള പണത്തിന് വേണ്ടിയാണ് ബുധനാഴ്ച രാത്രി റാഷിദ് ക്വട്ടേഷന്‍ സംഘവുമായി ഫൈസലിന്റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടനെ അക്രമം അഴിച്ചുവിടുകയായിരുന്നു. കത്തിക്കുത്തും ബഹളവും നടക്കുമ്പോള്‍ ആറങ്ങാടിയില്‍ മറ്റൊരു പൊതുപരിപാടി നടക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞ് എസ്.ഐ. ഇ. വി സുധാകരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആറങ്ങാടിയിലെത്തി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട റഷീദിനെ നാട്ടുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തി ജില്ലാശുപത്രിയിലെത്തിച്ചു. സൂത്രധാരന്‍ റാഷിദിനെയും സംഘം സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

Keywords:  Quotation gang, Attack, Arangadi, Student, Women, Real estate, Dealing, Issue, Police, Custody, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia