ജാമ്യത്തിലെടുക്കാന്‍ ആളില്ല; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 55 കാരന് ജയിലില്‍
Dec 22, 2012, 19:57 IST
കാഞ്ഞങ്ങാട്: ജാമ്യത്തിലെടുക്കാന്‍ ആരുമില്ലാത്തതിനെതുടര്ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 55 കാരന് ഒരു മാസക്കാലമായി ജയിലില്‍. തമിഴ്നാട് തഞ്ചാവൂരിലെ തിമകോട്ടൈ പാലയ്യന്റെ മകനും തെങ്ങ് കയറ്റ തൊഴിലാളിയുമായ പി. വിനായകനാണ് (55) ജാമ്യം കിട്ടാതെ ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ കഴിയുന്നത്. തൃക്കണ്ണാട് ചിറമ്മല്‍ സ്വദേശിനിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ 17 കാരിയെ ഒരു മാസക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയാണ് വിനായകന്. പെണ്‍കുട്ടിയുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ വിനായകന് ഒമ്പത് വര്‍ഷക്കാലം താമസിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് കാസര്‍കോട് ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ മാതാവും സഹോദരനും പലദിവസങ്ങളിലും കൂടെ നിന്നിരുന്നു. ഈ അവസരം മുതലെടുത്ത് വിനായകന് പെണ്‍കുട്ടിയെ ഷെഡ്ഡിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു മാസക്കാലം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ വിനായകന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിനായകന് തൃക്കണ്ണാട്ട് നിന്നും മുങ്ങുകയാണുണ്ടായത്. ഇതോടെ പെണ്‍കുട്ടിയുടെ മാതാവ് വിനായകനെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും വിനായകനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് പോയ ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാലാണ് വിനായകനെ അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (2) കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Keywords: Man, Jail, Molestation, Student, Plus two, Remand, Bail, Kanhangad, Kasaragod, Kerala, Malayalam news, 55 year old rapist in jail