ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ ആശുപത്രിയില്‍: കേസെടുത്തു
Mar 9, 2013, 18:15 IST
File Photo |
പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍ പി വി പ്രമോദ് (48), മകന്‍ പ്രണവ് (14) എന്നിവരെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും തൃക്കരിപ്പൂരിലെ ഓട്ടോഡ്രൈവര്‍ കോയോങ്കരയില്‍ കുഞ്ഞഹമ്മദ് (55), ഓട്ടോയാത്രക്കാരായ കുന്നരു സ്വദേശികളായ ശ്യാമള (47), സഹോദരി നളിനി (51) എന്നിവരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
തൃക്കരിപ്പൂരിലും പരിസരങ്ങളിലും വാഹനാപകടങ്ങള്‍ പതിവാകുകയാണ്. വാഹനങ്ങളുടെ മത്സരയോട്ടവും റോഡിന്റെ ശോചനീയാവസ്ഥയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ചൊവ്വേരി സ്ഥിരം അപകടമേഖലയായി മാറുന്നുണ്ട്. അപകടങ്ങള്‍ പതിവാകുന്ന മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം അധികാരികള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Keywords: Auto Driver, case, Injured, Accident, Trikaripur, Road, Payyanur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Edattummala, Board, Chovvery, Petrol Pump, Natives