പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ അഞ്ച് പേര് അറസ്റ്റില്‍
May 27, 2015, 10:30 IST
നീലേശ്വരം/ബേക്കല്‍: (www.kasargodvartha.com 27.05.2015) പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ ബേക്കല്‍ കോട്ടയില്‍ വെച്ച് ബേക്കല്‍ പോലീസും മൂന്ന് പേരെ നീലേശ്വരം പോലീസ് കടിഞ്ഞിമൂല, മാര്‍ക്കറ്റ് ജംഗ്ഷന്, രാജാറോഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്.
പയ്യന്നൂരിലെ രാജഗോപാലന്‍, പ്രേമചന്ദ്രന് എന്നിവരെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഇരുവരും ചൊവ്വാഴ്ച ബേക്കല്‍ കോട്ടയില്‍ മദ്യ ലഹരിയില്‍ പരാക്രമം കാട്ടുന്നതിനിടയിലാണ് പിടിയിലായത്.
നീലേശ്വരം നെടുങ്കണ്ടയിലെ എം.പി വിപിന്‍ (24), പട്ടേനയിലെ വി.പി വിനോദ് (48), കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര് കാവിലെ വി.കെ അന്‍വര്‍ (28) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി കടിഞ്ഞിമൂലയില്‍ വെച്ചാണ് വിപിനെ പോലീസ് പിടികൂടിയത്.
വിനോദിനെ നീലേശ്വരം മാര്‍ക്കറ്റിന് സമീപത്ത് നിന്നും അന്‍വറിനെ തേജസ്വനി ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Arrest, Teacher, School, Police, Accuse, Kasaragod, Kanhangad, Nileshwaram, Bekal.
Advertisement: