ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
Jan 11, 2012, 15:59 IST
കാഞ്ഞങ്ങാട് : റോഡിന് കുറുകെ ഓടിയ രണ്ട് നായ്ക്കളെ രക്ഷപ്പെടുത്താന്‍ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ദമ്പതികളുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ ചിറം കടവിലെ ഗാന്ധിപുരം കോളനിയില്‍ താമസിക്കുന്ന കുഞ്ഞിക്കയുടെ മകന്‍ ശങ്കര്‍ (48), ഭാര്യ ലത, മകള്‍ പ്രസീത, ഓട്ടോ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം മാവുങ്കാല്‍ സബ്‌സ്റ്റേഷന് സമീപമാണ് അപകടം. ശങ്കറും ഭാര്യയും മകളും അനില്‍കുമാറിന്റെ കെ.എല്‍.60ബി 9587 നമ്പര്‍ ഓട്ടോയില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മാവുങ്കാലിലെ കെഎസ്ഇബി സബ്‌സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ രണ്ട് നായ്ക്കള്‍ റോഡിന് കുറുകെ ഓടുകയും ഇവയെ രക്ഷപ്പെടുത്താന്‍ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇതെതുടര്‍ന്ന് ഡ്രൈവര്‍ അനില്‍കുമാര്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കറിന്റെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Accident, Injured, Kanhangad, kasaragod