അട്ടേങ്ങാനത്ത് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കൂട്ടിമുട്ടി 37 പേര്‍ക്ക് പരിക്ക്
Jul 14, 2013, 16:01 IST
കാഞ്ഞങ്ങാട്: അട്ടേങ്ങാനം ഒടയഞ്ചാല്‍ ചെന്തളം വളവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിമുട്ടി 37 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു ബസിന്റെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് അപകടമുണ്ടായത്.
ബന്തടുക്കയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍. 15-4727, കാഞ്ഞങ്ങാട്ട് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന കെ.എല്‍. 15-6972 മലബാര്‍ ബസുമാണ് കൂട്ടിമുട്ടിയത്. ഇവയില്‍ ഒരു ബസിന്റെ ഡ്രൈവര്‍ കൊട്ടിയൂറിലെ പ്രദീപനെ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റേ ബസിന്റെ ഡ്രൈവര്‍ ചെറുപനത്തടിയിലെ പ്രതീഷ് (38), യാത്രക്കാരായ ഒടയഞ്ചാല്‍ കുറുവയലിലെ കുരുവിള (50), ഷഫി (18), രാജപുരത്തെ മീനാക്ഷി (50), ശശികുമാര്‍ (62), പാലക്കല്ലിലെ ഷാജി (45) എന്നിവരെയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റു യാത്രക്കാരായ ഒടയഞ്ചാലിലെ ഡെയ്‌സി (47), ചുള്ളിക്കരയിലെ അരുണ്‍ (18), കള്ളാറിലെ ഷീബ (29), അരിപ്രോട്ടെ സുമേഷ് (37), ചാമുണ്ഡിക്കുന്നിലെ രാഘവന്‍ (50) മാനടുക്കത്തെ രഘുനാഥ് (29), ബന്തടുക്കയിലെ സുമേഷ് (25), ഒടയഞ്ചാല്‍ ചക്കിട്ടടുക്കയിലെ വിപിന്‍ രാജ് (18), അടോട്ടെ അന്നമ്മ (56), ഉദുമയിലെ നളിനി (46), കള്ളാറിലെ നാരായണ ശര്‍മ (29), നാസര്‍ (38), തങ്കവേലു (29) എന്നിവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഓടിക്കൂടിയ നാട്ടുകാരാണ് ബസുകള്‍ക്കുള്ളില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ ഇരുബസുകളുടെയും മുന്‍വശം തകര്‍ന്നു. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Keywords : Kanhangad, Bus, Accident, Injured, KSRTC-bus, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.