മഴ: കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം വാര്‍ഡ് വെള്ളത്തില്‍
Jun 19, 2012, 16:15 IST
കാഞ്ഞങ്ങാട്: മഴ കനത്തതോടെ കാഞ്ഞങ്ങാട് നഗരസഭയിലെ 30 -ാം വാര്‍ഡ് വെള്ളത്തില്‍. പുഞ്ചാവി കടപ്പുറം ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്.
അംഗണ്‍വാടിയും ജനസേവന കേന്ദ്രവും നിരവധി വീടുകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മഴ വെള്ളം കടലിലേക്ക് ഒഴുക്കി വിടാനുള്ള സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്താത്തതാണ് പുഞ്ചാവി കടപ്പുറത്തുംമറ്റും വെള്ളംകെട്ടിക്കിടക്കാന്‍ കാരണം.
ഇക്കാര്യത്തില്‍ എത്രയുംവേഗം നടപടിയുണ്ടാകണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ മറ്റു വാര്‍ഡുകളിലുള്ള തീരദേശങ്ങളിലും വെള്ളം നിറഞ്ഞിട്ടുണ്ട്. കാല്‍നടയാത്രയും വാഹന യാത്രയും ഇതുമൂലം അതീവ ദുഷ്‌കരമാണ്.
Keywords: Kanhangad, Kasaragod