പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ബിആര്‍ഡിസിക്ക് നല്‍കാനുള്ള വാടക കുടിശ്ശിക 3.03 കോടി
Mar 25, 2012, 11:37 IST
കാഞ്ഞങ്ങാട്: ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായി സ്ഥാപിച്ച നാല് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ബിആര്‍ഡിസിക്ക് നല്‍കാനുള്ള വാടക കുടിശ്ശിക 3.03 കോടി രൂപ. പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും സ്ഥാപിക്കുന്നതിനുള്ള സ്ഥമെടുപ്പിന് 20 കോടി രൂപയും ശുദ്ധജല വിതരണത്തിന് 15 കോടി രൂപയുമുള്‍പ്പെടെ 45 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ട പദ്ധതി പ്രദേശമാണ് ബേക്കല്‍റിസോര്‍ട്ട് മേഖല. ഭാരത് ഹോട്ടല്‍സ് (1,04,17,380), ഹോളിഡേ ഗ്രൂപ്പ് (80,34,250), എടിഇ ഗ്രൂപ്പ് (67,64,050), ഖന്ന ഹോട്ടല്‍സ് (51,08,704) രൂപയും ഉള്‍പ്പെടെ 3,03,24,384 രൂപയാണ് വാടക കുടിശ്ശിക വരുത്തിവച്ചത്.
കേന്ദ്ര ധനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രഹസ്യമായി താമസിച്ച റിസോര്‍ട്ടുവരെ വാടക കുടിശ്ശിക വരുത്തിവച്ചതില്‍ ഉള്‍പ്പെടും. ചെമ്പരിക്കയില്‍ ഹോളിഡേ ബേക്കല്‍, ബേക്കല്‍ മലാംകുന്നില്‍ നിര്‍വാണ, കൊളവയലില്‍ ജോയ്‌സ്പാലസ്, ചേറ്റുകുണ്ടില്‍ എടിഇ ഗ്രൂപ്പ് എന്നീ റിസോര്‍ട്ടുകളും നിര്‍മാണത്തിലുള്ളവയാണ്. ടൂറിസം പദ്ധതിക്കായി സ്ഥാപിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് പദ്ധതിപ്രദേശത്തെ ജനങ്ങള്‍ക്ക് ഭാഹജലം പോലും നല്‍കാതെ ജലമൂറ്റുന്ന റിസോര്‍ട്ട് ഭീമന്മാരാണ് കോടികള്‍ ബിആര്‍ഡിസിക്ക് വാടകയിനത്തില്‍ കുടിശ്ശിക വരുത്തിവച്ചത്.
Keywords: Kanhangad, Bekal, Tourism, Hotel, kasaragod