city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനിയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍, 3 വിദ്യാര്‍ത്ഥികള്‍ക്ക് ഡെങ്കിപ്പനി, എലിപ്പനിയും പടരുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2015) പനിയെ തുടര്‍ന്ന് നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ചികിത്സയിലുള്ളവരില്‍ ചിലര്‍ക്ക് എലിപ്പനിയുള്ളതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

പരപ്പയിലെ ശ്രീറാം(7), അബിന്‍(10), നാട്ടക്കല്ലിലെ ധീരജ്(11) എന്നിവരാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇവരെ കുട്ടികളുടെ വാര്‍ഡില്‍ പ്രത്യേകം നെറ്റിട്ടാണ് ചികിത്സിച്ചു വരുന്നത്. ഒരാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഇവര്‍ക്ക് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ശക്തമായ തലവേദന, ശരീരവേദന, കണ്ണുവേദന, എന്നീ ലക്ഷണത്തോട് കൂടിയുള്ള പനി പിടിപെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരെ സമീപിക്കണമെന്നും സ്വയം ചികിത്സ തേടരുതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പനിയെ നിസാരവത്കരിച്ച് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളിക വാങ്ങിക്കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ടയര്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, തൊണ്ട്, ചിരട്ട, പാള, വീടിന്റെ ടെറസ് തുടങ്ങിയവയിലൊക്കെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെട്ടെന്ന് തന്നെ മുട്ടയിട്ട് വിരിയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊതുകുകള്‍ മുട്ടയിട്ട് വിരിയുന്ന കൂത്താടികളായ കൊതുകുകളാണ് ഡെങ്കിപനി പരത്തുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
പനിയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍, 3 വിദ്യാര്‍ത്ഥികള്‍ക്ക് ഡെങ്കിപ്പനി, എലിപ്പനിയും പടരുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Fever, Kanhangad, hospital, Doctors, Treatment, 3 students hospitalized after dengue fever.

പനിയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍, 3 വിദ്യാര്‍ത്ഥികള്‍ക്ക് ഡെങ്കിപ്പനി, എലിപ്പനിയും പടരുന്നു


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia