മഡിയന്‍ സംഘര്‍ഷം: മൂന്നു പേര്‍ റിമാന്‍ഡില്‍
Apr 17, 2013, 17:26 IST
കാഞ്ഞങ്ങാട്: മഡിയന്‍ പാലക്കിയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പാലക്കിയിലെ അബ്ദുല്‍ ബാസിത്, ഷൗക്കത്ത്, കാത്തിം എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
വിഷുദിനത്തില്‍ രാത്രി മഡിയന്‍ പാലക്കിയിലെ കരുണന്റെ വീട് അടിച്ച് തകര്‍ക്കുകയും സന്തോഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തകേസില്‍ പ്രതികളാണ് മൂന്ന് പേരും. ചൊവ്വാഴ്ചയാണ് ബാസിത്, ഉള്‍പെടെയുള്ളവരെ ഹൊസ്ദുര്‍ഗ് എസ്. ഐ. ഇ. വി. സുധാകരന്‍ അറസ്റ്റ് ചെയ്തത്.
മഡിയന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇവരെ പിടികൂടുന്നതിന് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മഡിയനില്‍ ഇപ്പോള്‍ സംഘര്‍ഷത്തിന് അയവ് വന്നിരിക്കുകയാണ്. ആക്രമത്തിനിരയായ വീടുകള്‍ സര്‍വകക്ഷി സംഘം ചൊവ്വാഴ്ച സന്ദര്‍ശിച്ചു.
Keywords: Madiyan clash, Remanded, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News